ഗീതാഞ്ജലി =ചാരുലത +ഡോ .സണ്ണി(മോഹൻലാൽ )(Geethanjali, a rejuvenated version of Charulatha)(Review of Geethanjali )

>> 14 November 2013

പ്രിയദർശനും  ലാലേട്ടനും എത്ര മനോഹര  ചിത്രങ്ങൾ നമുക്ക് തന്നിട്ടുണ്ട് .എന്നാൽ ഗീതാഞ്ജലി ,കാണാൻ മുഷിപ്പില്ലാത്ത,  പക്ഷെ നിരാശ പ്പെടുത്തിയഒരുചിത്രം.കന്നടയിലും തമിഴിലും തെലുങ്കിലും ലും മലയാളത്തിലും 2012 ൽ  പുറത്തിറങ്ങിയ, പ്രിയാമണി തകര്പ്പൻ അഭിനയം കാഴ്ച വച്ച ചാരുലത എന്ന ഹൊറർ  ചിത്രം (ഇത് തന്നെ തായ്‌ ഫിലിം ALONE  ന്റെ കഥയിൽ നിന്നും എടുത്തതാണ് )  അതേപടി പകര്ത്തിയിരിക്കുന്നു


ALONE




 .ചാരുലതയിൽ മോഹൻലാൽ ഉണ്ടെങ്കിൽ അത് ഗീതാഞ്ജലി ആയി .മോഹൻലാൽ അനശ്വരമാക്കിയ ഡോ .സണ്ണി  വെറും വഴിപോക്കനായി  മാറിയിരിക്കുന്നു ഇതിൽ .ഫോം നഷ്ടപ്പെട്ടുഴലുന്ന ഒരു സൂപ്പർ  ബാറ്റ്സ് മാനെ  പോലെ തോന്നി ലാലേട്ടനെ കണ്ടപ്പോൾ .കീർത്തി  നന്നായി അഭിനയിച്ചു .ഹൊറർ രംഗങ്ങൾ കൊള്ളാം .നദിയാ കൊല്ലപ്പെട്ട  രാത്രി യുമായും സാമ്യമുണ്ട്‌ ..ചിത്രം കാണുമ്പോൾ മുഷിപ്പില്ലെങ്കിലും കടൽ കാണാൻ ചെന്നവർക്ക് കുളം കാണാൻ പറ്റിയ പോലായി പ്പോയി . ഡോ .സണ്ണി കണ്ടെത്തും മുന്പ് തന്നെ  എല്ലാം HALF TIME നു മുന്പ് തന്നെ പ്രേക്ഷകർ  കണ്ടെത്തി കഴിഞ്ഞു .കഥ SEVEN ARTS എന്ന് കണ്ടപ്പോളേ  സംശയം തോന്നി  .നന്ദി  Pon Kumaran(Director-Charulatha) എന്ന് മാത്രം കണ്ടില്ല  .SEVEN ARTS തന്നാണ്  ചാരുലത(മലയാളം ) വിതരണം ചെയ്തതും, പ്രിയനും ലാലേട്ടനും ചാരുലത  കണ്ടിട്ടില്ല എന്നാണ് തോന്നുന്നത് .ഏറെ  കാത്തിരുന്ന മലയാളിയെ സത്യം പറയാതെ പറ്റിച്ചത് ശരി ആയില്ല ഡോ .സണ്ണിയുടെ ഇന്ദ്രജാലം കാണാൻ  എത്തിയവർ അങ്ങേ അറ്റം നിരാശ രായി  എന്തായാലും മണിച്ചിത്ര ത്താ ഴിനു  100  ൽ 90 മാർക്ക്‌ കൊടുത്താൽ ചാരുലതക്ക്  58 ഉം ഗീതാഞ്ജലിക്ക്    65 ഉം നൽകാം .മണി ച്ചിത്ര താഴിലെ  സണ്ണി ക്ക് 90 മാർക്ക്‌ നല്കിയാൽ  ഗീതാഞ്ജലി യിലെ സണ്ണിക്ക് 45 നൽകാം 

Click on the link below to read  Monkey pen film review in malayalam
                      Monkey pen review in malayalam

1 comments:

Anonymous November 16, 2013 at 12:50 PM  

I hav not seen most of the films u enlisted viz Charulatha, Alone. So I recommend to see the film. Besides having Lal in a minor role is like having Sachin play an innings. Even if the performance is a dismal one the mere presence is worth watching.