ദൃശ്യം- (Drushyam..Lalettan at his best) ഈ വര്ഷത്തെ ഏറ്റവും നല്ല മലയാള സിനിമ

>> 20 December 2013

ദൃശ്യം ...  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മനോഹരമായ ഒരു മോഹൻലാൽ  ചിത്രം .ജിത്തു ജോ സെഫിന്  അഭിനന്ദനങ്ങൾ . ലാലേട്ടന്റെ ജോര്ജുകുട്ടിയും മീനയുടെ റാണിയും കലാഭവൻ  ഷാജൂനിന്റെ സഹദേവനും (വില്ലൻ വേഷം ) ആഷാ ശരത്തിന്റെ പോലീസ് ഓഫീസർ ,  സുജിത്ത് വാസുദേവ് ഒരുക്കിയ ദൃശ്യങ്ങളും   അസ്സലായി .കുട്ടികളുടെ അഭിനയവും ഒന്നാംതരം  .പൂര്ണമായും ആസ്വദിക്കാവുന്ന  ഒരു നല്ല ചിത്രം .
അനാഥനായ ജോര്ജുകുട്ടി  ഇടുക്കിയിലെ  രാജക്കാട്ട്  റാണി വിഷൻ  എന്നാ പേരിൽ ഒരു കേബിൾ നെറ്റ്വർക്  നടത്തുന്നു രണ്ടു പെണ്‍കുട്ടികളാണ്  ഇവർക്ക്‌ .സിനിമകളെ   വളരെ അധികം ഇഷ്ടപ്പെടുന്ന  ജോര്ജുകുട്ടി ജീവിതത്തിലെ പ്രശ്നങ്ങൾ  പരിഹരിക്കുന്നതും സിനിമ സന്ദര്ഭങ്ങളെ  അടിസ്ഥാ നമാക്കിയാണ് .സന്തോഷ പ്രദ മായി കുടുംബം മുന്നോട്ട് പൊകുന്നതിനിനിടയിൽ   അവരുടെ ജീവിതത്തിലേക്ക്‌  വരുണ്‍   കടന്നു വരുന്നു .എല്ലാം തകിടം മറിയുന്നു. .അഭിനയ മത്സരം ആണ് ഈ സിനിമയിൽ .എല്ലാവരും സൂപ്പർ അഭിനയം .
   

  ഈ വര്ഷം കണ്ട ഏറ്റവും മികച്ച പോലീസ് ഓഫീസര്‍ വേഷം ആശാ ശരത്തും പോലീസ് കാരന്‍ കലാഭവന്‍ ഷാജൂണ്‍ ഉം ആണ്.
   ഓരോ കഥാ പാത്രങ്ങള്‍ക്കും സംവിധായകനും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ മാര്‍ക്ക് നല്‍കിയാ ല്‍
  1. ജിത്തു ജോസെഫ്-92 മാര്‍ക്ക്
  2.   കലാഭവന്‍ ഷാജൂണ്‍-90(സഹദേവനെ സിനിമ കാണുമ്പോള്‍ കൈയില്‍ കിട്ടീയിരുന്നേല്‍ ജനങ്ങള്‍ അടിച്ചു കൊന്നേനേ..അത്ര സൂപ്പര്‍ബ് ആയിരുന്നു അഭിനയം.ഷാജൂണിന്‍റെ എറ്റവുംമികച്ച വേഷം)
  3.   ആശാ ശരത്-90(നല്ലൊരു നര്‍ത്തകി ആണെന്ന് ഏവര്‍ക്കും അറിയാം..സീരിയല്‍ നടി യായും മികവ് പുലര്‍ത്തി.പക്ഷേ അതിനുമപ്പുറം അസാമാന്യ പ്രകടനം ആണ് ആശാ ശരത്ത് കാഴ്ച വച്ചത്)
  4.  മോഹന്‍ ലാല്‍-90 ( കുറെ നാളുകള്‍ക്ക്ശേഷം സ്ക്രീനില്‍  സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടനെ കാണാന്‍  കഴിഞ്ഞില്ല പകരം കണ്ടത് ജോര്‍ജ് കുട്ടിയെ ആണ്. പ്രേക്ഷകര്‍ക്ക് ആവശ്യം ഈ ലാലേട്ടനെ ആണ്)
  5.   ഇളയ കുട്ടി-85
  6.  മീന-80
  7.   മൂത്ത കുട്ടി-80
  8.  സിദ്ധിക്ക്-78
  9. കേബിൾ പയ്യന്‍ -75 
  10. വരുണ്‍ -70 
  11.   ആന്‍റണി പെരുമ്പാവൂര്‍ (നല്ല ചിത്രം തന്നതിന് നന്ദി.അഭിനയം മെച്ചപ്പെടാനുണ്ട് അതിനാല്‍ മാര്‍ക്കിടുന്നില്ല)

   ഇനി   തീയറ്ററിൽ  പോയി  സിനിമ  നേരിട്ട് ആസ്വദിക്കുക ..പൂര്ണ സംതൃപ്തി  തരും  ദൃശ്യം.ഈ വര്ഷത്തെ ഏറ്റവും നല്ല  മലയാള സിനിമ ഇത് തന്നെയാണ്  സംശയമില്ല .ഏറ്റവും നല്ലത് കിട്ടാൻ ഡിസംബർ  വരെ കാക്കേണ്ടി വന്നു .ജിത്തു ജോസഫ്‌  തന്നെയാണ്  ഈ വര്ഷത്തെ മികച്ച ജനപ്രിയ ഡയറക്ടർ  (.മെമ്മറീസ് & ദൃശ്യം ).  റോജിനും  ഷാനിലും (മങ്കി പെൻ ) തൊട്ടു പിറകെ ഉണ്ട്


0 comments: