ഒരു രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ചതിക്കപ്പെട്ടു. (മൊബൈലില്‍ അപകടം പതിയിരിക്കുന്നു. ഭാഗം-2)
>> 24 March 2009
ഒരു രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ അനുഭവം ശ്രദ്ധിക്കുക. കോളേജില്‍ ആരുടെയും പ്രലോഭനങ്ങളില്‍ വീഴാതെ നന്നായി പഠിച്ചിരുന്ന കുട്ടിയെ ഒരാള്‍ തന്ത്രപൂര്‍വ്വം വശത്താക്കിയത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. കുട്ടിയും കൂട്ടുകാരും സ്ഥിരമായി ഐസ്ക്രീം കഴിക്കാറുള്ള കടയിലെ ചെറുപ്പക്കാരനായ മുതലാളിയാണ് കഥാപാത്രം. കുട്ടിയുടെ മൊബൈല്‍ നന്പര്‍ സംഘടിപ്പിച്ച് അതിലേക്ക് അയാള്‍ വളരെ മാന്യമായ മെസേജുകള്‍ പലതവണ അയച്ചു. ന്യൂ ഇയര്‍ ആശംസകളും ഏപ്രില്‍ ഫൂളൂം ജന്മദിനാശംസകളും സഹോദര സ്നേഹം തുളുന്പുന്ന മെസേജുകളും കൊണ്ട് പതിയെ പതിയെ കുട്ടിയുടെ മൊബൈലിലെ മാന്യനായ മെസേജയപ്പുകാരനായി അയാള്‍ . കുട്ടി എന്നും കടയിലെത്തിയിട്ടും എതിര്‍ത്ത് സംസാരിക്കാത്തത് അയാള്‍ക്ക് കൂടുതല്‍ സൗകര്യമായി. കുട്ടി കരുതി എന്തിനെതിര്‍ക്കണം മോശമായ ഒരു സമീപനവുമില്ലല്ലോ? കൂട്ടകാര്‍ പലരും അയക്കാറുണ്ടല്ലോ? ഞാന്‍ തിരിച്ചയിക്കുന്നില്ലല്ലോ? കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പയ്യന്‍ തന്ത്രം മാറ്റി. 'ഇന്ന് ക്ലാസ് ഉണ്ടോ ?'എന്ന് ചോദിച്ച് രണ്ടാംശനിയാഴ്ച മെസേജയച്ചു. പലപ്രാവശ്യം. കുട്ടി ഗതികെട്ട്. 'ഇല്ല' എന്ന് ആദ്യമായി മറുപടിനല്‍കി. ഉടന്‍ അടുത്ത മെസേജ് വന്നു. 'കൂടെ പഠിക്കുന്ന കുട്ടി പോകുന്നത് കണ്ടല്ലോ?' ജിജ്ഞാസ കൊണ്ട് കുട്ടി ചോദിച്ച് 'ആര്?' 'ബിന്ദു 'എന്ന് മറുപടി. അതോടൊപ്പം 'അച്ഛന്‍ കടയില്‍ വന്നിരുന്നു' എന്ന് മെസേജ്.
കുട്ടി തിരികെ 'അച്ഛനെ എങ്ങനെ അറിയാം? ' 'മുന്പ് ബൈക്കില്‍ കൊണ്ടുവിടുന്നത് ഞാന്‍ കണ്ടിരുന്നു, അച്ഛന്‍ ...' എന്ന് മെസേജ്. കുട്ടി 'അച്ഛന്‍ ?
' അച്ഛന്‍ ആളൊരു പിശുക്കനാ. ചില്ലറ ഇല്ലാഞ്ഞിട്ടും കാത്ത് നിന്ന് വാങ്ങി... ' മെസേജുകള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. അന്നത്തെ മെസേജയപ്പിലൂടെ അവന്‍ കുട്ടിയുടെ മറുപടി ഉറപ്പാക്കി. പിറ്റേന്നും അവര്‍ കണ്ടു. ബന്ധങ്ങള്‍ വളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടുപോയി. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പയ്യന്‍റെ കൂട്ടുകാരനും മെസ്സേജയപ്പ് തുടങ്ങി. തന്ത്രപരമായി അവനും കുട്ടിയെ വശത്താക്കി... ഇത് ദുരന്തപര്യവസായിയായ ഒരു സംഭവമാണ്. ബാക്കി പറയുന്നില്ല. ഇതുപോലുള്ള നൂറ് സംഭവങ്ങള്‍ നിങ്ങള്‍ ആനുകാലികങ്ങളില്‍ക്കൂടി അറിയുന്നുണ്ടാകും. നമ്മുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ അവസ്ഥ വരാന്‍ പാടില്ല. നമുക്ക് നമ്മുടെ സ്വന്തക്കാരുടെയും നല്ല സുഹൃത്തുക്കളുടെയും സ്നേഹം നിറഞ്ഞവിളിയും മെസേജും മാത്രം മതി. ആത്മാര്‍ത്ഥതയില്ലാത്ത സഹപാഠികളുമായും സഹപ്രവര്‍ത്തകരുമായും ബന്ധുക്കളുമായും പരിചയക്കാരുമായും മറ്റും നമുക്ക് ഇത്തരത്തില്‍ ഒരിടപാടുകളും വേണ്ടേവേണ്ട എന്ന് നമ്മുടെ സ്ത്രീകളെയും കുഞ്ഞുങ്ങളേയും സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാം. മുകളില്‍പ്പറഞ്ഞ സംഭവത്തില്‍ ചിലമാറ്റങ്ങള്‍ മനപ്പൂര്‍വ്വം വരുത്തിയിട്ടുണ്ട്(...തുടരും)
0 comments:
Post a Comment