മൊബൈലില്‍ അപകടം പതിയിരിക്കുന്നു.(ഭാഗം-1)
>> 24 March 2009
ഏറ്റവുംദുരുപയോഗം ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍ .ഈ ഉപകരണം നിരവധി കുടുംബങ്ങളെ ഇതിനകം തന്നെ തകര്‍ത്തിരിക്കുന്നു .നല്ല വശങ്ങള്‍ മറന്നു കൊണ്ട് പറയുകയല്ല .ഒളിഞ്ഞിരിക്കുന്ന അപകടത്തെ പറ്റി ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ് ..നിരപരാധി കളുടെ സ്വകാര്യ നിമിഷങ്ങള്‍ അവരറിയാതെ പകര്‍ത്തി നെറ്റില്‍കൊടുക്കുന്നു ..ബ്ലാക്മെയില്‍ ചെയ്യുന്നു ..അടുത്തിടെ ചില മൊബൈല്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു .കോളേജ് വിദ്യാര്‍ത്ഥിനികള്‍ ,ഉദ്യോഗസ്ഥമാര്‍ ,വീട്ടമ്മമാര്‍ ,കൊച്ചുകുട്ടികളുടെ പോലും ഒളി ക്യാമറ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിടുണ്ട്.സ്വന്തം വീട്ടിലോ കോളേജിലോ പോലും സ്വതന്ത്ര മായി നില്‍ക്കാനോ ബാത്ത്റൂമില്‍ പോകാനോ പറ്റാത്ത അവസ്ഥ ഭീകരം തന്നെ ...സാക്ഷരകേരളം ഇത്തരം വൃത്തികേടുകളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു ...മിസ് കാള്‍ ,മെസ്സേജ് ,ഈ മെയില്‍ ,തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നമ്മുടെ സ്ത്രീകളുടെ സ്വകാര്യത കളിലേക്ക് കടന്നു കയറാന്‍ പ്രായഭേദമെന്യേ ബന്ധങ്ങള്‍ പോലും നോക്കാതെ ചിലര്‍ ശ്രമിക്കുന്നു ..അത് നമുക്ക് തടയണം.
ചില നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ചേര്‍ക്കുക
1. കഴിവതും വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി കൊടുക്കാതിരിക്കുക. അന്പലപ്പുഴയിലും മറ്റും നിരപരാധികളായ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തതിന് മൊബൈല്‍ ഒരു മുഖ്യ കാരണമായത് നാം മറക്കരുത്.
2. നമ്മുടെ വീട്ടിലും അടുത്ത ബന്ധത്തിലുമുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടെങ്കിലും മൊബൈല്‍ ദുരുപയോഗത്തിന്‍റെ യഥാര്‍ത്ഥചിത്രം പറഞ്ഞുകൊടുക്കുക. സ്ത്രീകള്‍ മിക്കവരും ഇന്‍റര്‍നെറ്റിലൂടെയും മറ്റും ചൂഷണത്തിന്‍റെ ദൃശ്യങ്ങള്‍ കാണാന്‍ സാദ്ധ്യത കുറവാണ്. അതിനാല്‍ അവരെ നന്നായി ബോധവല്‍ക്കരിച്ചാല്‍ മാത്രമേ അവര്‍ അത് കാര്യമാക്കുകയുള്ളു. അല്ലെങ്കില്‍ ഞാന്‍ ശ്രദ്ധിച്ചോളാം എന്നും പറഞ്ഞ് അവര്‍ അത് നിസാരവല്‍ക്കരിക്കും. പെണ്‍കുട്ടികളും മറ്റും ചതിയില്‍ അകപ്പെട്ടതിനുശേഷം മാത്രമാണ് കാര്യങ്ങള്‍ മനസ്സിലാക്കുക.
3. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൊബൈലിലേക്ക് അപരിചിതരുടേയോ സഹപാഠികളുടേയോ സഹപ്രവര്‍ത്തകരുടേയോ ബന്ധത്തിലുള്ളവരുടേയോ മറ്റാരുടേയുമെങ്കിലുമോ മിസ് കാളുകളോ മെസേജുകളോ സ്ഥിരമായി വരുന്നുണ്ടോ എന്ന് ചോദിച്ചുറപ്പാക്കുക അവ പരിശോധിക്കുക.
4. മിക്കവരും ഇപ്പോള്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള എളുപ്പവഴിയായി മിസ്കാളിനേയും മെസേജിനെയുമാണ് കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തില്‍ സര്‍ദാര്‍ജി ഫലിതങ്ങളും നിര്‍ദ്ദോഷമായ തമാശകളും നന്പൂതിരി ഫലിതങ്ങളും ഒക്കെയായിരിക്കും മെസേജായി അയക്കുക. നമുക്കൊരു പരാതിക്കും ഇടനല്‍കുന്ന മെസേജുകളായിരിക്കുകയില്ല വരുന്നത്. അയക്കുന്നയാള്‍ ഒരു പക്ഷേ ബഹുമാന്യനായ ആളോ സഹപ്രവര്‍ത്തകനോ സഹപാഠിയോ ബന്ധുവോ കൂട്ടുകാരിയുടെ ഭര്‍ത്താവോ പ്രായത്തില്‍ കുറഞ്ഞ ആളോ കൂടിയ ആളോ ആയിരിക്കും മിക്ക സ്ത്രീകളും മിസ്കാളുകള്‍ക്കും മെസേജുകള്‍ക്കും പ്രതികരിക്കാറില്ല. അപ്പോള്‍ ഇക്കൂട്ടര്‍ ആഴ്ചയില്‍ ഒരു മെസേജ് എന്നുള്ളത് ദിവസം 1,2,3 ... എന്നീ ക്രമത്തില്‍ വര്‍ദ്ധിപ്പിക്കും. ഇടയ്ക്കിടയ്ക്ക് നമ്മളെ കാണുന്ന ആളാണെങ്കില്‍ നമ്മോട് മിണ്ടി മെസേജ് അയക്കുന്നതില്‍ മൗനം സമ്മതമാണെന്ന് ഉറപ്പുവരുത്തും. പിന്നീട് മെസേജിന് മറുപടി വാങ്ങലായിരിക്കും ഉദ്ദേശം. അതിനായി ചെറു നിര്‍ദോഷങ്ങളായ ചോദ്യങ്ങള്‍ അയക്കും. ഗതികെടുന്പോള്‍ നമ്മള്‍ എന്തെങ്കിലും മറുപടി നല്‍കും. അപ്പോള്‍ അടുത്ത ചോദ്യം ചോദിക്കും. ഇങ്ങനെ പതിയെ നമ്മുടെ മൊബൈലിന്‍റെ ഇന്‍ബോക്സില്‍ അയാള്‍ സ്ഥിരതാമസമുറപ്പിക്കും.
5. ആദ്യം വരുന്ന മെസേജുകള്‍ നമുക്ക് ഒരു പരാതിപോലും പറയാന്‍ ഇടനല്‍കുന്നതായിരിക്കില്ല. പിന്നീടാണ് അയാളുടെ തനിസ്വരൂപം മനസ്സിലാവുന്നത്. അപ്പോഴേക്കും നമ്മള്‍ അയാളുടെ കെണിയില്‍ അകപ്പെട്ടിരിക്കും. നമ്മള്‍ പരാതി പറഞ്ഞാല്‍ തന്നെയും നിങ്ങള്‍ തിരിച്ച് മെസേജയച്ചതെന്തിനാണെന്നും ഇത്രയും നാള്‍ പരാതി ഇല്ലായിരുന്നോ തുടങ്ങിയ ചോദ്യങ്ങളുമായി അയാള്‍ നമ്മുടെ പരാതി നമ്മുടെ ഉള്ളിലൊതുക്കാന്‍ പ്രേരിപ്പിക്കും. മിക്ക സ്ത്രീകളും പൊല്ലാപ്പ് വരുത്തണ്ടായെന്ന് കരുതി പുറത്ത് പറയാറുമില്ല. ഇത് മുളയിലേ നുള്ളുക. അതേയുള്ളു പോംവഴി.
6.എല്ലാ ഫോണിലും കാള്‍ റിക്കോര്‍ഡിങ് സൗകര്യമ ഉള്ളതിനാല്‍ മൊബൈലിലൂടെയുള്ള സംസാരവും സൂക്ഷിക്കുക. ഭയപ്പെടുത്താനല്ല ഇത് പറയുന്നത്. ചതിയില്‍ പെടാതിരിക്കാന്‍ മാത്രമാണ്.

0 comments:
Post a Comment