സോറി ...മോഹന്‍ലാല്‍
>> 02 June 2009
അടുത്തിടെ നമുക്കെല്ലാം പ്രിയങ്കരനായ അഭിനയ വിസ്മയം മോഹന്‍ലാലിനു ആര്‍മി യില്‍ ഓണററി ലെഫ് .കേണേല്‍ പദവി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചല്ലോ.നമ്മുടെ പ്രതിരോധ മന്ത്രി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത് നാം പത്രത്തില്‍ വായിച്ചു.കുരുക്ഷേത്ര ,കീര്‍ത്തിചക്ര എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെ ദേശീയ ഉദ്ഗ്രധനത്തിനു സംഭാവന നല്‍കിയതിനാണ് അത്രേ ഈ ബഹുമതി നല്‍കിയത് മോഹന്‍ലാല്‍ മികച്ച നടനാണ് എന്നതില്‍ തര്‍ക്കമില്ല .പക്ഷെ ഈ പദവിക്ക് അദ്ദേഹം അര്‍ഹനാണോ ?വര്‍ഷങ്ങളോളം സൈന്യത്തില്‍ മികച്ച സേവനം നടത്തിയ ഈ ചിത്രങ്ങളുടെ ശില്പി മേജര്‍ രവിക്ക് പോലും കിട്ടാത്ത പദവി ആണിത് .അദ്ധേഹത്തിനു നല്കിയെന്കില്‍ ന്യായീകരണം ഉണ്ടായിരുന്നു . ജീവന്‍ പണയം വച്ച് രാജ്യ തിനായി വര്‍ഷങ്ങള്‍ സേവനം അനുഷ്ടിക്കുന്നവര്‍ക്ക് പോലും ലഭിക്കാത്ത പദവി ആണ് കോടികള്‍ പ്രതിഫലം വാങ്ങി അഭിനയിക്കുന്ന സിനിമ താരങ്ങള്‍ക്ക് നല്‍കുന്നത് .മാനദണ്ഡം ഇതാണ് എങ്കില്‍ മമ്മൂടിക്കും സുരേഷ് ഗോപിക്കും ദിലീപിനും മിക്ക തമിഴ് ഹിന്ദി താരങ്ങള്‍ക്കും ഈ പദവി നല്‍കണം .ദയവായി ഇത്തരം നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം .ആത്മാഭിമാനം ഉള്ള സൈനികനോടുള്ള അനാദരവാണ് ഇത്തരം നടപടികള്‍ .ഇക്കാര്യത്തില്‍ ലാല്‍ നിരപരാധിയാണ് .രാഷ്ട്രം നല്‍കിയ ബഹുമതി സ്വീകരിച്ച അദേഹത്തിന്റെ നടപടി അഭിമാനകരം തന്നെ .ബഹു .സര്‍ക്കരിനോടാണ് എന്റെ പരാതി . എന്റെ വീടിലും രാജ്യ സേവനം അനുഷ്ടിക്കുന്ന സൈനികര്‍ ഉണ്ട് .മോഹന്‍ലാലിനു സിനിമയുമായി ബന്ധപ്പെട്ടതോ മറ്റു സിവിലിയന്‍ പരമോന്നത ബഹുമതികളോ കൊടുത്തോളൂ അതിനു നല്ല ഒരു കലാകാരനെന്ന നിലയില്‍ അദ്ധേഹത്തിനു അര്‍ഹത ഉണ്ട് .ദയവായി രാജ്യ സേവനത്തിനായി ജീവന്‍ ബലി അര്‍പ്പിച്ചിരിക്കുന്ന സൈനികരേയും ബന്ധുക്കളെയും ഇത്തരത്തില്‍ വിഷമിപ്പിക്കരുതേ...
5 comments:
E bahumathi mohanlalinu nalkiyathu kendra sarkkar alle..?? athukondu athil thettullathayi thonnunnilla karanam Doctoran mar allatha ethrayo perkku sarkkar avarude rajyathinu nalkiya sambhavana kanakkakki doctorate nalki adharikkunnu ethuvare oru doctorude polum bandhukkal athinu ethire onnum paranjittillallo.... E randu chithrathilum adheham oru army officere vellunna prakadanam alle kazhcha vachathu appol E bahumathi oru adhikapettayi thonnunnilla
സുഹൃത്തേ.....ടെറിട്ടോറിയല്‍ ആര്‍മിയില്‍ എടുക്കണം എങ്കില്‍ ആദ്യം ആപ്ലിക്കേഷന്‍ കൊടുക്കണം. അല്ലാതെ പദ്മശ്രീ കൊടുക്കുന്നതു പോലെ സര്‍ക്കാര്‍ വച്ചു നീട്ടുന്നതല്ല ഇതു. ഒരു യുദ്ധം വന്നാല്‍ അത്യാവശ്യ സമയത്ത് അതില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നിട്ടുള്ളവരും പങ്കെടുക്കേണ്ടി വരും. ഇതിനേ കുറിച്ചൊക്കെ കൂടുതല്‍ വിവരം ഉള്ളവര്‍ ഇതു വിശദം ആക്കും എന്നു വിചാരിക്കുന്നു.
territorial armyil namukk arkkum swamanasaale cheraam.athile valiya oru padhavi cinema abhinayathinte peril nalkiyathine maathrame ethirkkunnulloo.nammude rashtrathinte bhahumathikal sammanikkaranu pathivu vachu neetuka enna prayogam priya vince pinvalikkuka....
ലേഖനത്തോട് യോജിക്കുന്നു.
ആ പടത്തിൽ ലാലിന് അങ്ങനെ ഒരു ബഹുമതി കൊടുത്തത് ആ ചിത്രം ആർമിയിലേക്ക് വരാൻ യുവാക്കൾക്ക് താല്പര്യം ഉണ്ടാക്കി എന്ന കാരണം കൊണ്ടാണ്
Post a Comment