ജനങ്ങളെ വിഡ്ഢികളാക്കരുത്

>> 10 January 2009

ഷിബുസോറന്‍റെ അധികാര കൊതിക്കു ജനങ്ങള്‍ മറുപടി നല്കി ..തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടി . എന്നാലും സോറന് പ്രതീക്ഷയും വിശ്വാസവുമുണ്ട്. ഏത് തന്ത്രം പയറ്റിയും വീണ്ടും കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആകാമെന്ന്. വിചാരണ നേരിടുന്ന സഞ്ജയ്ദത്തിന് സമാജ് വാദി സീറ്റ്. സഹോദരിയും അച്ഛനും കോണ്‍ഗ്രസുകാര്‍. രാഷ്ട്രീയ കളിക്ക് ഇതിലും വലിയ ഉദാഹരണം വേണോ? ഇവിടെ എന്തും നടത്താമെന്ന് ചിലര്‍ കരുതുന്നു. പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാന്‍ കാശ്, മനുഷ്യക്കടത്ത്, അനുകൂലിച്ച് വോട്ടു ചെയ്യാന്‍ കോടികള്‍ , സ്ഥാനമോഹികളും ആത്മാര്‍ത്ഥത ഇല്ലാത്തതുമായ രാഷ്ട്രീയ നേതാക്കള്‍ ... ഡെമോ crazy .... അല്ലേ?

0 comments: