Showing posts with label ബോധവല്‍ക്കരണം. Show all posts
Showing posts with label ബോധവല്‍ക്കരണം. Show all posts

മൊബൈലില്‍ അപകടം പതിയിരിക്കുന്നു.(ഭാഗം-1)

>> 24 March 2009

ഏറ്റവുംദുരുപയോഗം ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍ .ഈ ഉപകരണം നിരവധി കുടുംബങ്ങളെ ഇതിനകം തന്നെ തകര്‍ത്തിരിക്കുന്നു .നല്ല വശങ്ങള്‍ മറന്നു കൊണ്ട് പറയുകയല്ല .ഒളിഞ്ഞിരിക്കുന്ന അപകടത്തെ പറ്റി ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ് ..നിരപരാധി കളുടെ സ്വകാര്യ നിമിഷങ്ങള്‍ അവരറിയാതെ പകര്‍ത്തി നെറ്റില്‍കൊടുക്കുന്നു ..ബ്ലാക്മെയില്‍ ചെയ്യുന്നു ..അടുത്തിടെ ചില മൊബൈല്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു .കോളേജ് വിദ്യാര്‍ത്ഥിനികള്‍ ,ഉദ്യോഗസ്ഥമാര്‍‍ ,വീട്ടമ്മമാര്‍ ,കൊച്ചുകുട്ടികളുടെ പോലും ഒളി ക്യാമറ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിടുണ്ട്.സ്വന്തം വീട്ടിലോ കോളേജിലോ പോലും സ്വതന്ത്ര മായി നില്‍ക്കാനോ ബാത്ത്റൂമില്‍ പോകാനോ പറ്റാത്ത അവസ്ഥ ഭീകരം തന്നെ ...സാക്ഷരകേരളം ഇത്തരം വൃത്തികേടുകളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു ...മിസ്‌ കാള്‍ ,മെസ്സേജ് ,ഈ മെയില്‍ ,തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നമ്മുടെ സ്ത്രീകളുടെ സ്വകാര്യത കളിലേക്ക് കടന്നു കയറാന്‍ പ്രായഭേദമെന്യേ ബന്ധങ്ങള്‍ പോലും നോക്കാതെ ചിലര്‍ ശ്രമിക്കുന്നു ..അത് നമുക്ക് തടയണം.
ചില നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ചേര്‍ക്കുക
1. കഴിവതും വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി കൊടുക്കാതിരിക്കുക. അന്പലപ്പുഴയിലും മറ്റും നിരപരാധികളായ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തതിന് മൊബൈല്‍ ഒരു മുഖ്യ കാരണമായത് നാം മറക്കരുത്.
2. നമ്മുടെ വീട്ടിലും അടുത്ത ബന്ധത്തിലുമുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടെങ്കിലും മൊബൈല്‍ ദുരുപയോഗത്തിന്‍റെ യഥാര്‍ത്ഥചിത്രം പറഞ്ഞുകൊടുക്കുക. സ്ത്രീകള്‍ മിക്കവരും ഇന്‍റര്‍നെറ്റിലൂടെയും മറ്റും ചൂഷണത്തിന്‍റെ ദൃശ്യങ്ങള്‍ കാണാന്‍ സാദ്ധ്യത കുറവാണ്. അതിനാല്‍ അവരെ നന്നായി ബോധവല്‍ക്കരിച്ചാല്‍ മാത്രമേ അവര്‍ അത് കാര്യമാക്കുകയുള്ളു. അല്ലെങ്കില്‍ ഞാന്‍ ശ്രദ്ധിച്ചോളാം എന്നും പറഞ്ഞ് അവര്‍ അത് നിസാരവല്‍ക്കരിക്കും. പെണ്‍കുട്ടികളും മറ്റും ചതിയില്‍ അകപ്പെട്ടതിനുശേഷം മാത്രമാണ് കാര്യങ്ങള്‍ മനസ്സിലാക്കുക.
3. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മൊബൈലിലേക്ക് അപരിചിതരുടേയോ സഹപാഠികളുടേയോ സഹപ്രവര്‍ത്തകരുടേയോ ബന്ധത്തിലുള്ളവരുടേയോ മറ്റാരുടേയുമെങ്കിലുമോ മിസ് കാളുകളോ മെസേജുകളോ സ്ഥിരമായി വരുന്നുണ്ടോ എന്ന് ചോദിച്ചുറപ്പാക്കുക അവ പരിശോധിക്കുക.
4. മിക്കവരും ഇപ്പോള്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള എളുപ്പവഴിയായി മിസ്കാളിനേയും മെസേജിനെയുമാണ് കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തില്‍ സര്‍ദാര്‍ജി ഫലിതങ്ങളും നിര്‍ദ്ദോഷമായ തമാശകളും നന്പൂതിരി ഫലിതങ്ങളും ഒക്കെയായിരിക്കും മെസേജായി അയക്കുക. നമുക്കൊരു പരാതിക്കും ഇടനല്‍കുന്ന മെസേജുകളായിരിക്കുകയില്ല വരുന്നത്. അയക്കുന്നയാള്‍ ഒരു പക്ഷേ  ബഹുമാന്യനായ ആളോ സഹപ്രവര്‍ത്തകനോ സഹപാഠിയോ ബന്ധുവോ കൂട്ടുകാരിയുടെ ഭര്‍ത്താവോ പ്രായത്തില്‍ കുറഞ്ഞ ആളോ കൂടിയ ആളോ ആയിരിക്കും മിക്ക സ്ത്രീകളും മിസ്കാളുകള്‍ക്കും മെസേജുകള്‍ക്കും പ്രതികരിക്കാറില്ല. അപ്പോള്‍ ഇക്കൂട്ടര്‍ ആഴ്ചയില്‍ ഒരു മെസേജ് എന്നുള്ളത് ദിവസം 1,2,3 ... എന്നീ ക്രമത്തില്‍ വര്‍ദ്ധിപ്പിക്കും. ഇടയ്ക്കിടയ്ക്ക് നമ്മളെ കാണുന്ന ആളാണെങ്കില്‍ നമ്മോട് മിണ്ടി മെസേജ് അയക്കുന്നതില്‍ മൗനം സമ്മതമാണെന്ന് ഉറപ്പുവരുത്തും. പിന്നീട് മെസേജിന് മറുപടി വാങ്ങലായിരിക്കും ഉദ്ദേശം. അതിനായി ചെറു നിര്‍ദോഷങ്ങളായ ചോദ്യങ്ങള്‍ അയക്കും. ഗതികെടുന്പോള്‍ നമ്മള്‍ എന്തെങ്കിലും മറുപടി നല്‍കും. അപ്പോള്‍ അടുത്ത ചോദ്യം ചോദിക്കും. ഇങ്ങനെ പതിയെ നമ്മുടെ മൊബൈലിന്‍റെ ഇന്‍ബോക്സില്‍ അയാള്‍ സ്ഥിരതാമസമുറപ്പിക്കും.
5. ആദ്യം വരുന്ന മെസേജുകള്‍ നമുക്ക് ഒരു പരാതിപോലും പറയാന്‍ ഇടനല്‍കുന്നതായിരിക്കില്ല. പിന്നീടാണ് അയാളുടെ തനിസ്വരൂപം മനസ്സിലാവുന്നത്. അപ്പോഴേക്കും നമ്മള്‍ അയാളുടെ കെണിയില്‍ അകപ്പെട്ടിരിക്കും. നമ്മള്‍ പരാതി പറഞ്ഞാല്‍ തന്നെയും നിങ്ങള്‍ തിരിച്ച് മെസേജയച്ചതെന്തിനാണെന്നും ഇത്രയും നാള്‍ പരാതി ഇല്ലായിരുന്നോ തുടങ്ങിയ ചോദ്യങ്ങളുമായി അയാള്‍ നമ്മുടെ പരാതി നമ്മുടെ ഉള്ളിലൊതുക്കാന്‍ പ്രേരിപ്പിക്കും. മിക്ക സ്ത്രീകളും പൊല്ലാപ്പ് വരുത്തണ്ടായെന്ന് കരുതി പുറത്ത് പറയാറുമില്ല. ഇത് മുളയിലേ നുള്ളുക. അതേയുള്ളു പോംവഴി.
6.എല്ലാ ഫോണിലും കാള്‍ റിക്കോര്‍ഡിങ് സൗകര്യമ ഉള്ളതിനാല്‍ മൊബൈലിലൂടെയുള്ള സംസാരവും സൂക്ഷിക്കുക. ഭയപ്പെടുത്താനല്ല ഇത് പറയുന്നത്. ചതിയില്‍ പെടാതിരിക്കാന്‍ മാത്രമാണ്.

Read more...

ഒരു രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ചതിക്കപ്പെട്ടു. (മൊബൈലില്‍ അപകടം പതിയിരിക്കുന്നു. ഭാഗം-2)


ഒരു രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ അനുഭവം ശ്രദ്ധിക്കുക. കോളേജില്‍ ആരുടെയും പ്രലോഭനങ്ങളില്‍ വീഴാതെ നന്നായി പഠിച്ചിരുന്ന കുട്ടിയെ ഒരാള്‍ തന്ത്രപൂര്‍വ്വം വശത്താക്കിയത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. കുട്ടിയും കൂട്ടുകാരും സ്ഥിരമായി ഐസ്ക്രീം കഴിക്കാറുള്ള കടയിലെ ചെറുപ്പക്കാരനായ മുതലാളിയാണ് കഥാപാത്രം. കുട്ടിയുടെ മൊബൈല്‍ നന്പര്‍ സംഘടിപ്പിച്ച് അതിലേക്ക് അയാള്‍ വളരെ മാന്യമായ മെസേജുകള്‍ പലതവണ അയച്ചു. ന്യൂ ഇയര്‍ ആശംസകളും ഏപ്രില്‍ ഫൂളൂം ജന്മദിനാശംസകളും സഹോദര സ്നേഹം തുളുന്പുന്ന മെസേജുകളും കൊണ്ട് പതിയെ പതിയെ കുട്ടിയുടെ മൊബൈലിലെ മാന്യനായ മെസേജയപ്പുകാരനായി അയാള്‍ . കുട്ടി എന്നും കടയിലെത്തിയിട്ടും എതിര്‍ത്ത് സംസാരിക്കാത്തത് അയാള്‍ക്ക് കൂടുതല്‍ സൗകര്യമായി. കുട്ടി കരുതി എന്തിനെതിര്‍ക്കണം മോശമായ ഒരു സമീപനവുമില്ലല്ലോ? കൂട്ടകാര്‍ പലരും അയക്കാറുണ്ടല്ലോ? ഞാന്‍ തിരിച്ചയിക്കുന്നില്ലല്ലോ? കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പയ്യന്‍ തന്ത്രം മാറ്റി. 'ഇന്ന് ക്ലാസ് ഉണ്ടോ ?'എന്ന് ചോദിച്ച് രണ്ടാംശനിയാഴ്ച മെസേജയച്ചു. പലപ്രാവശ്യം. കുട്ടി ഗതികെട്ട്. 'ഇല്ല' എന്ന് ആദ്യമായി മറുപടിനല്‍കി. ഉടന്‍ അടുത്ത മെസേജ് വന്നു. 'കൂടെ പഠിക്കുന്ന കുട്ടി പോകുന്നത് കണ്ടല്ലോ?' ജിജ്ഞാസ കൊണ്ട് കുട്ടി ചോദിച്ച് 'ആര്?' 'ബിന്ദു 'എന്ന് മറുപടി. അതോടൊപ്പം 'അച്ഛന്‍ കടയില്‍ വന്നിരുന്നു' എന്ന് മെസേജ്.
കുട്ടി തിരികെ 'അച്ഛനെ എങ്ങനെ അറിയാം? ' 'മുന്പ് ബൈക്കില്‍ കൊണ്ടുവിടുന്നത് ഞാന്‍ കണ്ടിരുന്നു, അച്ഛന്‍ ...' എന്ന് മെസേജ്. കുട്ടി 'അച്ഛന്‍ ?
' അച്ഛന്‍ ആളൊരു പിശുക്കനാ. ചില്ലറ ഇല്ലാഞ്ഞിട്ടും കാത്ത് നിന്ന് വാങ്ങി... ' മെസേജുകള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നു. അന്നത്തെ മെസേജയപ്പിലൂടെ അവന്‍ കുട്ടിയുടെ മറുപടി ഉറപ്പാക്കി. പിറ്റേന്നും അവര്‍ കണ്ടു. ബന്ധങ്ങള്‍ വളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടുപോയി. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പയ്യന്‍റെ കൂട്ടുകാരനും മെസ്സേജയപ്പ് തുടങ്ങി. തന്ത്രപരമായി അവനും കുട്ടിയെ വശത്താക്കി... ഇത് ദുരന്തപര്യവസായിയായ ഒരു സംഭവമാണ്. ബാക്കി പറയുന്നില്ല. ഇതുപോലുള്ള നൂറ് സംഭവങ്ങള്‍ നിങ്ങള്‍ ആനുകാലികങ്ങളില്‍ക്കൂടി അറിയുന്നുണ്ടാകും. നമ്മുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ അവസ്ഥ വരാന്‍ പാടില്ല. നമുക്ക് നമ്മുടെ സ്വന്തക്കാരുടെയും നല്ല സുഹൃത്തുക്കളുടെയും സ്നേഹം നിറഞ്ഞവിളിയും മെസേജും മാത്രം മതി. ആത്മാര്‍ത്ഥതയില്ലാത്ത സഹപാഠികളുമായും സഹപ്രവര്‍ത്തകരുമായും ബന്ധുക്കളുമായും പരിചയക്കാരുമായും മറ്റും നമുക്ക് ഇത്തരത്തില്‍ ഒരിടപാടുകളും വേണ്ടേവേണ്ട എന്ന് നമ്മുടെ സ്ത്രീകളെയും കുഞ്ഞുങ്ങളേയും സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാം. മുകളില്‍പ്പറഞ്ഞ സംഭവത്തില്‍ ചിലമാറ്റങ്ങള്‍ മനപ്പൂര്‍വ്വം വരുത്തിയിട്ടുണ്ട്(...തുടരും)

Read more...