EE ADUTHA KAALATHU...... NIDRA(ഈ അടുത്ത കാലത്ത് നിദ്ര )

>> 27 February 2012

ഈ അടുത്ത കാലത്ത് നിദ്ര യിലാണ്ടുപോയ  മലയാള സിനിമയ്ക്കു ഒരു ഉണര്‍ത്തു പാട്ടായി ,പുത്തന്‍ ഉണര്‍വായി 2 നല്ല സിനിമകള്‍ കഴിഞ്ഞ ആഴ്ച  സിനിമ കൊട്ടകകളില്‍ എത്തി .കഴിഞ്ഞ വര്ഷം മറക്കാനാകാത്ത കഥയും  കഥാ കഥനവും ,കാഴ്ചയും തന്ന ,മലയാള സിനിമ ലോകത്തെ മാറ്റി മറിച്ച 
COCKTAIL,TRAFFIC,SALT AND PEPPER,BEAUTIFUL ജനുസ്സില്‍ പെട്ട കാണാന്‍ കൊള്ളാവുന്ന പൈസ നഷ്ടമാക്കാത്ത  2 നല്ല സിനിമകള്‍
                                ഈ അടുത്ത കാലത്ത്...........
           അരുണ്‍കുമാര്‍ അരവിന്ദില്‍ നിന്നും cocktail പോലെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ്  കോഴിക്കോട്  ശ്രീ യില്‍ വൈകുന്നേരം 7 മണിക്ക് സിനിമ കാണാനെത്തിയ ഞാനും ഫുള്‍ ഹൌസ്  പ്രേക്ഷകരും കാത്തിരുന്നത് .പ്രതീക്ഷ തെറ്റിയില്ല .മനോഹരമായ ഒരു ചിത്രം കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.നിറകൈയടിയോടെ  ഒരു സിനിമ കണ്ടും   കേട്ടും ഇറങ്ങുന്നത് ഈ യിടെയായി അപൂര്‍വമാണ് .....ഈ അടുത്ത കാലത്ത് നടന്നതും നടക്കുന്നതും തന്നെ യാണിത്‌...ഒറ്റ പദത്തില്‍ നമുക്ക് ഈ കഥയുടെ മര്‍മ്മത്തെ RUBIC'S CUBE  എന്ന് വിളിക്കാം .ORSON WELLS  ന്റെ പ്രസിദ്ധ മായ  CITIZEN CANE  ലെ  ROSEBUD പോലെ  RUBIC'S CUBE എന്ന ഒറ്റ പ്പദം ഈ കഥയുടെ നിഗൂഡമായ വശ്യത നമുക്ക് കാട്ടി   തരുന്നു .......ആരാണ് നന്നായി അഭിനയിച്ചത്   എല്ലാരും ....അതെ ....എല്ലാരും .....എനിക്കേറ്റം ഇഷ്ടം തോന്നിയത്  മുരളി ഗോപിയുടെയുംഇന്ദ്രജിത്തിന്റെം തനുശ്രീ  ഘോഷിന്റെയും  അഭിനയത്തോടാണ് ....  ചേച്ചി  എന്ന ഒറ്റ വിളിയിലുടെ നിഷാന്‍  ചെറുപ്പക്കാരുടെ ഹരമായി ....ഇനി  സിനിമ കാണുക ...... 

0 comments: